ആവേശമായി സംസ്ഥാന ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ്; കോഴിക്കോടും തൃശൂരും ചാമ്പ്യന്മാര്‍

ആവേശമായി സംസ്ഥാന ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ്; കോഴിക്കോടും തൃശൂരും ചാമ്പ്യന്മാര്‍

കോഴിക്കോട്: 19ാമത് സംസ്ഥാന സബ് ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളില്‍ രണ്ടും മൂന്നും കോഴിക്കോടും മലപ്പുറവും പെണ്‍കുട്ടികളില്‍ മലപ്പുറവും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും ആട്യ പാട്യ സംസ്ഥാന പ്രസിഡന്റുമായ ടി.എം അബ്ദുല്‍ റഹിമാന്‍ വിജയികള്‍ക്ക് ട്രോഫ്രികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ആട്യ പാട്യ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി അബ്ദുല്‍ കരീം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ സി.ടി ഇല്യാസ്, വി. കെ കബീര്‍ എന്നിവര്‍ സംസാരിച്ചു. വി.സദേഷ് സ്വാഗതവും വി.പി ശ്രിജിലേഷ് നന്ദിയും പറഞ്ഞു. 14 ജില്ലകളില്‍ നിന്നായി 300 ഓളം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *