2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്: ഡൊണാള്‍ഡ് ട്രംപ്

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: 2024ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയില്‍ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതല്‍ ഉത്കൃഷ്ടവും മഹത്തരവുമാക്കാന്‍, യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു’ ഫ്ളോറിഡയിലെ പരിപാടിയില്‍ ട്രംപ് പറഞ്ഞു.
76കാരനായ ട്രംപ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഇത് മൂന്നാം തവണയാണ് ട്രംപ് മത്സരരംഗത്തെത്തുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ക്കും ട്രംപിന്റെ പ്രചാരണ വിഭാഗം തുടക്കമിട്ടു. യു.എസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ട്രംപിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ ഇതിനകം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *