വേങ്ങേരി: ആണ്‍-പെണ്‍ വൈജാത്യങ്ങളെ നിരാകരിച്ച് കുട പിടിക്കുന്ന ഭൗതികദര്‍ശനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച കാരപ്പറമ്പ് ഏരിയാ നേര്‍പഥം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രതിസന്ധി തീര്‍ക്കുന്ന മാനവവിരുദ്ധ ദര്‍ശനങ്ങളെ നേരായ വായനയിലൂടെ പ്രതിരോധിക്കാന്‍ സമൂഹം തയ്യാറാകണം. സ്ത്രീ സുരക്ഷയുടെ മുഖംമൂടി അണിഞ്ഞ് സ്ത്രീ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്നവരെ തിരിച്ചറിയണം.
പാഠ്യപദ്ധതിയിലൂടെ ലിംഗസ്വത്വം നിരാകരിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുന്ന അധികാരികളുടെ സമീപനത്തെ ചെറുക്കാനും സമൂഹം തയ്യാറാകണം. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജംഷീര്‍ എ.എം ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ സഫ്വാന്‍ ബറാമി അല്‍ഹികമി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ജംഷീര്‍ പി.സി, റഷീദ് പാലത്ത്, മുഹമ്മദ് വേങ്ങേരി, അമീര്‍ അത്തോളി, മുഫീദ് നന്മണ്ട, ഇസ്മായില്‍ നരിക്കുനി, ഷമീര്‍ നരിക്കുനി, ശിഹാബ് കാട്ടുകുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.