മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവനകളും ഭാവി വാഗ്ദാനങ്ങളായ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സ്മരിച്ചുകൊണ്ട് വിവിധ കലാപരിപാടകള്‍ അവതരിപ്പിച്ചു. പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പല വിദ്യാര്‍ത്ഥികളും ചാച്ചാജിയുടെ വേഷം ധരിച്ചു. പ്രസംഗം, പാട്ട്, നൃത്തം, സ്‌കിറ്റ് തുടങ്ങിയവയായിരുന്നു എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ പോരാടുന്നതിനായി മനുഷ്യച്ചങ്ങലയില്‍ ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പല്‍ സതി എം. കുറുപ്പ് സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ വി.കെ സുധീഷ്, പി.പ്രിയേഷ്, വി.പി മോഹനന്‍, കോര്‍ഡിനേറ്റര്‍മാരായ വി.കെ സുശാന്ത് കുമാര്‍. രഞ്ജിത്ത് കെ. നമ്പ്യാര്‍, കെ.ജാസ്മീന, ശ്രീജി പ്രദീപ് കുമാര്‍, എം. വിനീഷ് കുമാര്‍, എം. രാജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.