മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം; അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം; അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപെരിയാറില്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി തേടിയത്. 2021 നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണം എന്നാണ് ഹരജിയിലെ ആവശ്യം.

ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ 2006ലും 2014ലും സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ക്ക് കേരളം തടസ്സം നില്‍ക്കുന്നുവെന്ന വാദമാണ് തമിഴ്‌നാട് ഉന്നയിക്കുന്നത്. മുല്ലപ്പെരിയാര്‍ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് മരങ്ങള്‍ മുറിക്കാന്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയെ തമിഴ്‌നാട് സര്‍ക്കാര്‍ സമീപിച്ചിരുന്നു. കേരളം മരംമുറിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *