മുഖ്യമന്ത്രിക്ക് ആയുര്‍വേദ ചികിത്സ; രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി

മുഖ്യമന്ത്രിക്ക് ആയുര്‍വേദ ചികിത്സ; രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി പൊതുപരിപാടികള്‍ റദ്ദാക്കി. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാല്‍ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. വീട്ടില്‍ തന്നെയാണ് അദ്ദേഹം ചികിത്സ തേടിയത്. ചികിത്സയിലുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫിസില്‍ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകള്‍ നോക്കുക. പ്രധാന മീറ്റിങ്ങുകള്‍ ഓണ്‍ലൈനില്‍ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി ഓണ്‍ലൈനിലാണ് പങ്കെടുത്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *