മണ്ടോള ക്ഷേത്രത്തില്‍ മോഷണം

മണ്ടോള ക്ഷേത്രത്തില്‍ മോഷണം

മാഹി: ചൂടിക്കോട്ട മണ്ടോള ക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണം നടന്നു. ക്ഷേത്രഭണ്ഡാരം തകര്‍ത്ത് പണമപഹരിച്ച മോഷ്ടാവ് ക്ഷേത്ര ഓഫിസില്‍ കയറി സി.സി ക്യാമറ നശിപ്പിച്ചു. സി.സി ക്യാമറയുടെ മോണിറ്ററും ഡി.വി.ആറും കള്ളന്‍ കൊണ്ടുപോയി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവമെന്നാണ് നിഗമനം. മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *