പിന്തുണ കിട്ടുന്നില്ല; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ തയാര്‍; കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

പിന്തുണ കിട്ടുന്നില്ല; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ തയാര്‍; കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കെ.സുധാകരന്‍ കത്ത് അയയ്ച്ചു. കെ.പി.സി.സിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്ന് സുധാകരന്‍ കത്തില്‍ പറയുന്നു. കെ.പി.സി.സി അധ്യക്ഷന് പ്രതിപക്ഷ നേതാവില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും കൂടാതെ ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിക്ക് സുധാകരന്‍ കത്തയയ്ച്ചത്. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

സുധാകരന്റെ ആര്‍.എസ്.എസ് അനകൂല പരാമര്‍ശം അതീവ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. സുധാകരന്റെ പരാമര്‍ശം പുറത്തുവന്ന ഉടനെ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയതായും വി.ഡിസതീശന്‍ പറഞ്ഞു. തന്റെ നാക്കുപിഴയാണ് ഈ പരാമര്‍ശമെന്നു സുധാകരന്‍ വ്യക്തിമാക്കിയതായും സതീശന്‍ പറഞ്ഞു. തുടരെ തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന് അന്വേഷിക്കും. നെഹ്റുവിയന്‍ നയങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുമെന്ന പാര്‍ട്ടി തിരുമാനത്തിനെതിരേ ആര് നിന്നാലും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും വി.ഡി സതീശന്‍ പറഞ്ഞു. ഈ വിഷയം യു.ഡി.എഫിനെ ഒന്നാകെ ബാധിക്കുന്ന തരത്തില്‍ ഗൗരവമുള്ളതാണ്. അതുകൊണ്ട് തന്നെ ഇതിനെ ആരും ന്യായീകരിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *