നാദാപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ നീര്‍ത്തടാധിഷ്ഠിതമായി തയ്യാറാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴ് നീര്‍ത്തടങ്ങളെയും നേരില്‍ കണ്ട് വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിന് വേണ്ടി നീര്‍ത്തട നടത്തം മൂന്നാം വാര്‍ഡിലെ വിഷ്ണുമംഗലം നീര്‍ത്തടത്തില്‍ വച്ച് ആരംഭിച്ചു. മൂന്നാംകുനി തോട് പരിസരത്ത് വെച്ചാണ് രണ്ട്, മൂന്ന്, നാല്, ആറാം വാര്‍ഡിന്റെ ചെറിയ ഭാഗം എന്നിവ ഉള്‍ക്കൊള്ളുന്ന നീര്‍ത്തടത്തിന്റെ അവസ്ഥ മനസ്സിലാക്കുവാന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വികസന സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് നീര്‍ത്തട നടത്തം നടത്തിയത്.
നീര്‍ത്തട പരിസരത്തെ സര്‍വേ നമ്പര്‍ ശേഖരിച്ചും ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും തോട് സംരക്ഷണം, നീരുറവ സംരക്ഷണം, ജലസേചന പദ്ധതികള്‍, കുളം നവീകരണം, ഭൂമിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കല്‍, ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തി വ്യക്തിഗത ആസ്തികളും സാമൂഹ്യ ആസ്തികളും സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടാധിഷ്ഠിതമായി തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുന്നതാണ്. ഇതിനു പ്രത്യേക പരിശീലനം 18 /11/ 2022 ന് നല്‍കുന്നതാണ്. നീര്‍ത്തട നടത്തം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് പദ്ധതി വിശദീകരിച്ചു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ നാസര്‍, മെംബര്‍മാരായ പി.പി ബാലകൃഷ്ണന്‍, മസ്ബൂബ ഇബ്രാഹിം, വി.പി കുഞ്ഞിരാമന്‍, എ.കെ ദുബീര്‍ മാസ്റ്റര്‍, തൊഴിലുറപ്പ് എ.ഇ നവനീത് രാജഗോപാല്‍, ഓവര്‍സിയര്‍ മുസാഫിര്‍ എന്നിവര്‍ സംസാരിച്ചു. രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, എ.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തര്‍കര്‍, വികസന സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. നീര്‍ത്തട നടത്തം നടത്തി GIS Track എന്ന സോഫ്റ്റ്വെയറില്‍ വിവരം രേഖപ്പെടുത്തി പ്രത്യേക നീര്‍ത്തടാധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതാണ്.