തലശ്ശേരി: സൈദാര്‍ പള്ളി പരിസരത്തെ പുരാതന തറവാടായ ചോനോന്‍ കുടുംബത്തിലെ കാരണവര്‍ ചോനോന്‍ ഉമ്മര്‍ ഹാജിയുടെ സ്മരണാര്‍ഥം വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തന രംഗങ്ങളില്‍ മികവ് കാണിച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ ‘ടീച്ചര്‍ എക്‌സലന്‍സ്’ അവാര്‍ഡിന് പാനൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി റംല ടീച്ചര്‍ അര്‍ഹയായതായി ചോനോന്‍ കുടുംബ ട്രസ്റ്റ് അറിയിച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമാണ് റംല ടീച്ചര്‍ . 10,000 രൂപയും ആദര ഫലകവുമാണ് പുരസ്‌കാരം. ഡോ. ഖലീല്‍ ചൊവ്വ, പ്രൊഫ. എ.പി സുബൈര്‍, പി.എം അഷ്‌റഫ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബര്‍ നാലിന് തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ചോനോന്‍ കുടുംബ ട്രസ്റ്റ് കണ്‍വീനര്‍ പി.എം അബ്ദുല്‍ ബഷീര്‍ അറിയിച്ചു.