കോഴിക്കോട്: ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റേയും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തിന്റേയും ഉദ്ഘാടനം 18ന് വൈകീട്ട് നാല് മണിക്ക് നടക്കും. നവീകരിച്ച കെട്ടിടോദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എയും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നോര്‍ക്കാ റൂട്ട്‌സ് സെന്‍ട്രല്‍ മാനേജര്‍ കോഴിക്കോട്- അബ്ദുല്‍ നാസര്‍ വാക്കയിലും നിര്‍വഹിക്കും. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിക്കും. സംഘം സെക്രട്ടറി ഉസ്മാന്‍.കെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ഡ് മെമ്പര്‍മാരായ രതീഷ് കളക്കുടിക്കുന്നത്, കരീം പഴങ്കല്‍, സഹകരണസംഘം മാവൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സാനിത, കൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് വി. വസീഫ്, കൊടിയത്തൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി.ടി അഹമ്മദ്കുട്ടി, നെല്ലിക്കാപറമ്പ് അഗ്രികള്‍ച്ചറല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സുബൈര്‍ എ.ടി, ബിനോയ് ലൂക്കോസ് (സി.പി.എം), അഷ്‌റഫ് കൊളക്കാട് (കോണ്‍ഗ്രസ്), കെ.പി അബ്ദുറഹിമാന്‍ (മുസ്ലിംലീഗ്), സത്താര്‍ കൊളക്കാടന്‍ (സി.പി.ഐ), ബാബു മൂലയില്‍ (ബി.ജെ.പി), റസാഖ് കൊടിയത്തൂര്‍ (എന്‍.സി.പി), സനോജ് ഫൈസര്‍ (വ്യാപാരി വ്യവസായി), ബഷീര്‍ പാലാട്ട് (ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ ആശംസകള്‍ നേരും. സംഘം പ്രസിഡന്റ് കെ.കെ അബ്ദുസലാം സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അബ്ബാസ് കളത്തില്‍ നന്ദിയും പറയും.