ഗാര്‍മെന്റ് ഡിസൈനിങ്ങില്‍ ബീഹാറി വിദ്യാര്‍ത്ഥി ഒന്നാമന്‍

ഗാര്‍മെന്റ് ഡിസൈനിങ്ങില്‍ ബീഹാറി വിദ്യാര്‍ത്ഥി ഒന്നാമന്‍

തലശ്ശേരി: എറണാകുളത്ത് നടന്ന സംസ്ഥാന കരകൗശല മേളയില്‍ ഗാര്‍മെന്റ് മേക്കിങ്ങില്‍ തലശ്ശേരിയില്‍ താമസിക്കുന്ന ബീഹാറി വിദ്യാര്‍ത്ഥി ഒന്നാമതെത്തി. മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് ക്ലാസിലെ മുഹമ്മദ് ഫസലാണ് നേട്ടത്തിനവകാശിയായത്. ബീഹാര്‍ സെന്‍ട്രല്‍ പാറ്റ്‌ന ഖഗാഡിയ സ്വദേശിയായ മുഹമ്മദ് ഫസല്‍ പത്ത് വര്‍ഷം മുമ്പാണ് കുടുംബസമേതം തലശ്ശേരിയില്‍ എത്തിയത്. തലശ്ശേരി പിലാക്കൂല്‍ നായനാര്‍ കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അഫ്താബിന്റെയും ബേബി ഖാത്തൂണിന്റെയും ഏഴംഗ കുടുംബത്തിലെ മൂത്ത അംഗമാണ്. നാലാം ക്ലാസ് മുതല്‍ കേരളത്തില്‍ പഠിക്കുന്ന ഫസല്‍ ചെറുപ്പം മുതലേ പിതാവിനെ ടൈലറിങ്ങില്‍ സഹായിക്കാറുണ്ട്. എട്ടാം ക്ലാസ് മുതല്‍ സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയ ഫസലിന് ഭാവിയില്‍ നിഫ്റ്റില്‍ ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ കോഴ്‌സ് ചേരാനാണ് ആഗ്രഹം.

Share

Leave a Reply

Your email address will not be published. Required fields are marked *