കോഴിക്കോട്: 19ാമത് കേരള സ്റ്റേറ്റ് സബ് ജൂനിയര്‍ ആട്യാ പാട്യാ ചാംപ്യന്‍ഷിപ്പ് തുടങ്ങി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വി.പി അബ്ദുല്‍ കരീം മുഖ്യാതിഥിയായി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. എസ്. സുലൈമാന്‍, വി.പി ശ്രിജിലേഷ് എന്നിവര്‍ സംസാരിച്ചു.
ആട്യ പാട്യ സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ് സ്വാഗതവും ജില്ലാ സെക്രട്ടറി വി.സദേഷ് നന്ദിയും പറഞ്ഞു. 14 ജില്ലകളില്‍ നിന്നും 300 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്നു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ വിഭാഗങ്ങളിലായി പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചാംപ്യന്‍ഷിപ്പ് വ്യാഴാഴ്ച സമാപിക്കും. 1982ല്‍ മഹാരാഷ്ട്രയില്‍ ആരംഭിച്ച ആട്യ പാട്യ ചാംപ്യന്‍ഷിപ്പ്, കേരളത്തില്‍ അംഗീകാരം ലഭിച്ചിട്ട് ഏഴ് വര്‍ഷമായി. ഏഴ് വര്‍ഷത്തിനകം വിവിധ കാറ്റഗറികളില്‍ ദേശീയ ചാംപ്യന്‍ഷിപ്പ് നേടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ആട്യ പാട്യ കായിക ഇനം കൂടുതല്‍ പ്രചാരം ലഭിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം അബ്ദുറഹിമാന്‍ പറഞ്ഞു. ജനകീയ പങ്കാളിത്തം ഉറപ്പിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് വി.പി അബ്ദുല്‍ കരീം പറഞ്ഞു.