കോഴിക്കോട്: ശബരിമലക്ക് തയാറെടുക്കുന്ന അയ്യപ്പഭക്തര്‍ക്ക് നിലവിലുള്ള രോഗാവസ്ഥകള്‍ മൂലം മലകയറുമ്പോള്‍ പലപ്പോഴും വലിയ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് ഹൃദയാഘാതം പോലുള്ള അതിവേഗം പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യങ്ങളില്‍ എങ്ങനെയാണ് ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് എന്നതിനെ കുറിച്ചും പ്രഥമശുശ്രൂഷ പരിശീലനവും നല്‍കുന്നു. മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മുതലക്കുളം മൈതാനിയില്‍ വച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സംയുക്തമായാണ് സൗജന്യ രോഗനിര്‍ണയ പരിശോധനയും പ്രഥമശുശ്രൂഷ പരിശീലനവും നല്‍കുന്നത്.
ആസ്റ്റര്‍ മിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മലകയറുന്ന അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ രോഗനിര്‍ണയ പരിശോധന നടത്തുകയും നിലവിലുള്ള അസുഖങ്ങളെക്കുറിച്ചും മല കയറുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ബോധവല്‍കരണം നല്‍കുകയും ചെയ്യും. ഇതിന് പുറമെ ഏതെങ്കിലും സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കേണ്ടി വരികയാണെങ്കില്‍ അതിനാവശ്യമായ പ്രാഥമിക ജീവന്‍ രക്ഷാ പരിചരണവും(ബി.എല്‍.എസ്) പരിശീലനവും അയ്യപ്പ ഭക്തര്‍ക്ക് നല്‍കും.
നവംബര്‍ 22, 23 തിയ്യതികളിലായി പരിശീലന പരിപാടിയും ഹെല്‍ത്ത് ചെക്കപ്പും പൂര്‍ത്തീകരിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. 20-11-2022 ന് വൈകീട്ട് 5 മണിക്ക് മുന്‍പേ പേര്, സ്ത്രീ/പുരുഷന്‍, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 7.30 മുതല്‍ 9.30 വരെയും, 10.30 മുതല്‍ 12.30 വരെയും വൈകീട്ട് 3 മുതല്‍ 5 വരെയും മൂന്ന് സമയക്രമങ്ങളിലായാണ് ക്യാംപ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വൈക്കം മുഹമ്മദ് റോഡിലെ ടെക്നോടോപ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി ഓഫിസുമായോ 9400765723 (ഉണ്ണികൃഷ്ണന്‍), 9447445050 (സജന്‍) എന്നീ വാട്സ് ആപ്പ് നമ്പറുകളിലോ ബന്ധപ്പെടുക. ക്യാംപില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി തുടര്‍ ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ‘ആംസ്റ്റര്‍ സേവ് പില്‍ഗ്രിമേജ് ‘ എന്ന പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും ലഭ്യമാക്കുമെന്ന് സി.ഒ.ഒ ലുക്മാന്‍ പൊന്മാടത്ത് അറിയിച്ചു.
പത്രസമ്മേളനത്തില്‍ എം.പി പ്രദീപ് കുമാര്‍ (പ്രസിഡന്റ് മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി), ഡോ. വേണുഗോപാലന്‍ പി.പി (ഡയറക്ടര്‍, ആസ്റ്റര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്), ആര്‍. ജയന്ത് കുമാര്‍ (വൈസ് പ്രസിഡന്റ്, അയ്യപ്പന്‍ വിളക്ക് കമ്മറ്റി), ലുക്മാന്‍ പൊന്മാടത്ത് (സി.ഒ.ഒ, ആസ്റ്റര്‍ മിംസ്), പി.എസ് സാജന്‍ (ജന. സെക്രട്ടറി, മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി,കെ. ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍, മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് കമ്മിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.