അങ്ങനെ ഒരുകത്തില്ലെന്ന് വി.ഡി സതീശന്‍, സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും

അങ്ങനെ ഒരുകത്തില്ലെന്ന് വി.ഡി സതീശന്‍, സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും

  • കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രാജി സന്നദ്ധത അറിയിച്ച് അങ്ങനെ ഒരുകത്ത് ആര്‍ക്കും അയയ്ച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുധാകരന് പറ്റിയത് നാക്ക് പിഴയാണ് അത് ഞങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, നാക്ക് പിഴയുടെ പേരില്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് രാജിസന്നദ്ധത അറിയിച്ച് കത്തയയ്‌ച്ചെന്ന വാര്‍ത്ത തെറ്റാണെന്നും അങ്ങനെയൊരു കത്ത് ഇല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ.പി.സി.സി സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയയ്‌ച്ചെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വാര്‍ത്ത തെറ്റാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, കെ. സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.. ഇക്കാര്യം സുധാകരന്‍ തന്നെ നിഷേധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ പ്രസ്താവനകള്‍ നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഇനി വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. മതേതര നിലപാടില്‍ പാര്‍ട്ടി ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല. വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഒരു മണിക്കൂറുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തില്‍ വന്ന ഒരു പിഴവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അത് നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഇനി അതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല.

അതേസമയം നാളെ കൊച്ചിയില്‍ ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു. കെ. സുധാകരന്‍ ചികിത്സയിലായതിനാലാണ് യോഗം മാറ്റിവച്ചത്. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട കെ. സുധാകരന്റെ പ്രസ്താവനകള്‍ വിവാദമായിരിക്കെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ചേരാന്‍ തീരുമാനിച്ചിരുന്നത്. പുതിയ തീയതി പിന്നീട് നിശ്ചയിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *