കോഴിക്കോട്: ഫെബ്രുവരി 23 മുതല്‍ 27 വരെ ബീച്ചില്‍ നടക്കുന്ന 25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ സ്വിച്ചോണ്‍ കര്‍മം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ , ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് കേരള , ചലച്ചിത്ര അക്കാദമി , കാലിക്കറ്റ് പ്രസ് ക്ലബ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംഘാടക സമിതി ഉപ ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. സംഘാടകര്‍ക്കുള്ള പ്രത്യേക ജഴ്‌സി എം.കെ രാഘവന്‍ എം.പി ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ വി.പി അബ്ദുല്‍ കരീമിന് നല്‍കി ഉദ്ഘാടനം ചെയ്തു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജ ഗോപാല്‍ മുഖ്യാതിഥിയായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ പി.ടി അഗസ്റ്റിന്‍, ടി.എം അബ്ദു റഹിമാന്‍, പി.കിഷന്‍ ചന്ദ്, സംഘടക സമിതി വൈസ് പ്രസിഡന്റ് എം മുജീബ് റഹ്‌മാന്‍, ട്രഷറര്‍ കെ.വി അബ്ദുല്‍ മജീദ് , ചലച്ചിത്ര അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ പി.നവീന, ബാബു കെന്‍സ, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ എ.വി ഫര്‍ദിസ് എന്നിവര്‍ സംസാരിച്ചു. ഡോ. പി. അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി സെക്രട്ടറി എ. കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും സി.ഇ.ഒ അബ്ദുല്ല മാളിയേക്കല്‍ നന്ദിയും പറഞ്ഞു. 17ന് ഫിലിം ഫെസ്റ്റിവല്‍ സമാപിക്കും.