വിവാദ പ്രസ്താവന: സുധാകരനോട് വിശദീകരണം തേടി ഹൈക്കമാന്‍ഡ്

വിവാദ പ്രസ്താവന: സുധാകരനോട് വിശദീകരണം തേടി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് അനുകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനോട് വിശദീകരണം തേടി ഹൈക്കമാന്‍ഡ്. കേരളത്തില്‍ നിന്നുള്ള ചില എം.പിമാരുടെ പരാതിയെ തുടര്‍ന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ആണ് സുധാകരനെ വിളിച്ച് വിശദീകരണം തേടിയത്.
പ്രസ്താവന നാക്ക് പിഴയാണെന്ന് സുധാകരന്‍ പറഞ്ഞതായാണ് വിവരം. സംസ്ഥാന നേതൃത്വത്തോടും താരീഖ് അന്‍വര്‍ ഇന്ന് സംസാരിച്ചു. വിഷയത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞുവെന്ന പറഞ്ഞ താരീഖ് അന്‍വര്‍ അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും നാക്ക് പിഴയുണ്ടാകാമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ താരീഖ് അന്‍വര്‍ തത്കാലം ഹൈക്കമാന്‍ഡ് സുധാകരനെ കൈവിടില്ലെന്ന് സൂചനയാണ് നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *