വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും: കെ.പി.എസ്.ടി.എ

വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും: കെ.പി.എസ്.ടി.എ

കോഴിക്കോട്: അധ്യാപകദ്രോഹ നടപടികള്‍ക്കെതിരേ 19ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദനും വൈസ് പ്രസിഡന്റ് എം.ശ്യാംകുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കാവശ്യമായ നടത്തിപ്പ് ചെലവ് തുക വര്‍ധിപ്പിക്കാതെയും തുക യഥാസമയം നല്‍കാതെയും പാചക തൊഴിലാളികളുടെ കൂലി കുടിശ്ശികശാക്കിയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. പ്രധാനധ്യാപകരും ചുമതലക്കാരായ അധ്യാപകരും ബാധ്യതയിലാണ്. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:40 എന്നത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ പ്രധാനധ്യാപകരായി നിയമിക്കുന്നവര്‍ക്കും വി.എച്ച്.എസ് പ്രിന്‍സിപ്പാള്‍മാര്‍ക്കും സ്‌കെയില്‍ നല്‍കുന്നില്ല. അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലമാറ്റത്തിന് 30 ശതമാനം ക്വാട്ട ഉണ്ടായത് 10 ശതമാനമായി കുറച്ചിരിക്കുകയാണ്. അധ്യാപക വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പരിഹരിക്കണം. ജില്ലാ പ്രസിഡന്റ് ഷാജു.പി കൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ പി.സി ബാബുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *