രാജ്ഭവന്‍ മാര്‍ച്ച് തടയാനാകില്ല; സുരേന്ദ്രന്റെ ഹരജിയില്‍ ഹൈക്കോടതി

രാജ്ഭവന്‍ മാര്‍ച്ച് തടയാനാകില്ല; സുരേന്ദ്രന്റെ ഹരജിയില്‍ ഹൈക്കോടതി

  • സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തതിന് തെളിവുണ്ടോ?

കൊച്ചി: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കെ. സുരേന്ദ്രന്‍ ആരോപിക്കുന്നത് പോലെ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തുവെന്ന് എങ്ങനെ മനസിലാക്കാം. ഇതിന് തെളിവുണ്ടോ? മാര്‍ച്ച് നടത്തേണ്ടെന്ന് എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് ഹരജിയില്‍ ആരോപിച്ച കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ കേരളത്തില്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയോടല്ല, അദേഹത്തിന്റെ നയങ്ങളോടാണ് പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
കേരള സംസ്ഥാനം രൂപീകൃതമായശേഷം 28 ഗവര്‍ണര്‍മാര്‍ ആ പദവിയില്‍ ഇരുന്നു. പല കാലങ്ങളിലായി നിര്‍ണായകമായ പല സാഹചര്യങ്ങളിലും സംസ്ഥാനത്ത് ഭരണതലത്തിലോ മറ്റേതെങ്കിലും തരത്തിലോ തന്റെതന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഒരു ഗവര്‍ണറും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *