ഷാര്‍ജ: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച യു.എ.ബീരാന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീര്‍ രണ്ടത്താണി രചിച്ച ‘യു.എ.ബീരാന്‍ , സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. മലയാളപുസ്തകശാ ലകള്‍ ഉള്‍ക്കൊള്ളുന്ന ഏഴാം നമ്പര്‍ ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.ടി ബല്‍റാമില്‍ നിന്ന് ബീരാന്‍ സാഹിബിന്റെ പുത്രന്‍ യു.എ. നസീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
ദുബൈ പോലിസ് ചീഫ് അബ്ദുള്ള അല്‍ ഫലാസി, എ.പി. ഷംസുദ്ദിന്‍ ബിന്‍ മുഹിയുദീന്‍, യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.കെ. ഫിറോസ്, ഡോ. അന്‍വര്‍ അമീന്‍, അഡ്വ. ഹാരിസ് ബീരാന്‍, പുത്തൂര്‍ റഹ്‌മാന്‍, പി.കെ അന്‍വര്‍ നഹ, ഡോ. സിദ്ദീഖ് അഹമ്മദ്, ഇക്ബാല്‍ മാര്‍ക്കോണി, ഫാരിസ് ഫൈസല്‍, ബക്കര്‍ ഹാജി, മന്‍സൂര്‍ പള്ളൂര്‍, വി.ടി സലീം , തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷെരീഫ് സാഗര്‍, എം.എ സുഹൈല്‍, അഡ്വ.എന്‍.എ കരീം, കെ.എം ഷാഫി, ഷെരീഫ് കാരന്തൂര്‍, നാസര്‍ പൊന്നാട് തുടങ്ങി നിരവധി എഴുത്തുകാര്‍ സന്നിഹിതരായിരുന്നു. കെ.എം.സി.സി നേതാക്കളായ മുസ്തഫ മുട്ടുങ്ങല്‍ , കബീര്‍ ചാന്നാങ്കര, ഹംസ ഹാജി മാട്ടുമ്മല്‍, സി.വി കുഞ്ഞു മാറാക്കര , ലത്തീഫ് തെക്കഞ്ചേരി, പി.ടി.അഷ്‌റഫ്, സൈഫുദ്ദിന്‍ ബാപ്പു, ഹക്കീം കരുവാടി, ടി.എം.ബഷീര്‍ കാടാമ്പുഴ, പി.കെ കരിം, അബു കൂരിയാട്, അബൂബക്കര്‍ പൊന്മള, മുസ്തഫ പുളിക്കല്‍ , മുജീബ് കോട്ടക്കല്‍ , ശുഐബ് നരിമടക്കല്‍, ഷെരീഫ് പി.വി കരേക്കാട് തുടങ്ങിയവര്‍ കെ.എം.സി.സിക്കു വേണ്ടി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.