മര്‍കസ് അല്‍ ഫഹീം ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

മര്‍കസ് അല്‍ ഫഹീം ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ജാമിഅ മര്‍കസ് സംഘടിപ്പിച്ച 15ാമത് അല്‍ ഫഹീം നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സമസ്ത മുശാവറ അംഗവും മര്‍കസ് സീനിയര്‍ മുദരിസുമായ വി.പി.എം വില്യാപള്ളി ഇന്റര്‍ ക്യാമ്പസ് വിജയികളേയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ദേശീയ തലത്തില്‍ നടന്ന പാരായണ, മനഃപാഠ മത്സര വിജയികളെയും പ്രഖ്യാപിച്ചു.

ദേശീയ തലത്തില്‍ നടന്ന മനഃപാഠ, പാരായണ മത്സരങ്ങളില്‍ യഥാക്രമം ഹാഫിള് അബ്ദുല്ല ഷാഹുല്‍, ഹാഫിള് ത്വാഹ ഉവൈസ്, ഹാഫിള് ഇസ്ഹാഖ് എന്നിവരും തുലൈബ് ചൊക്ലി, മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് സുഫ്യാന്‍ എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇന്റര്‍ ക്യാമ്പസ് ഹിഫ്‌ള്, ഖിറാഅത്ത് മത്സരങ്ങളില്‍ യഥാക്രമം ഹാഫിള് അലി ഹിജാസ്, ഹാഫിള് മുഹമ്മദ് തമീം, ഹാഫിള് മുഹമ്മദ് ഖാസിം എന്നിവരും ഹാഫിള് മുഹമ്മദ് റാഫി, ഹാഫിള് ഹനാന്‍, ഹാഫിള് മുഹമ്മദ് ഖാസിം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

പ്രഖ്യാപന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥന നടത്തി. ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജാമിഅ മര്‍കസ് റെക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിക മേഖലയില്‍ മര്‍കസിന്റെ വളര്‍ച്ചയിലും ദുബായ്, ഈജിപ്റ്റ്, ബഹറൈന്‍, ടാന്‍സാനിയ തുടങ്ങി വിദേശരാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ മര്‍കസിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിലും അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഹാഫിള് ത്വാരിഖ് അബ്ദുല്‍ ഹാദി അബൂ ഹാമിദ്, അല്‍ ഹാഫിള് ഖാരിഅ് റഫീഖ് അഹ്‌മദ് ഹസ്രത്ത്, അല്‍ ഹാഫിള് ഖാരിഅ് ശംസ് മുബാറക് ഫലാഹി എന്നിവരടങ്ങുന്ന പാനലായിരുന്നു വിധി നിര്‍ണയിച്ചത്. ഉബൈദുല്ല സഖാഫി, ഹാഫിള് അബൂബക്കര്‍ സഖാഫി, ഖാരിഅ് ഹനീഫ് സഖാഫി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ പ്രസംഗിച്ചു.

മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിസ്മയത്തില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മര്‍കസിനെ പ്രതിനിധീകരിച്ച് ഈജിപ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാഫിള് ശമീര്‍ അസ്ഹരി, ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ആറാം സ്ഥാനം നേടിയ ഹാഫിള് സൈനുല്‍ ആബിദ് ഈങ്ങാപ്പുഴ, ടാന്‍സാനിയയില്‍ ഉന്നത വിജയം നേടിയ ഹാഫിസ് അബ്ദുല്‍ ഹസീബ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ദേശീയ തലത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 പ്രതിഭകളാണ് മാറ്റുരച്ചത്. ഹാഫിള് അബ്ദു സമദ് സഖാഫി സ്വാഗതവും ഹാഫിള് അബ്ദുന്നാസര്‍ സഖാഫി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *