പ്രമേഹരോഗ ബോധവല്‍ക്കരണ റാലി നടത്തി

പ്രമേഹരോഗ ബോധവല്‍ക്കരണ റാലി നടത്തി

മാഹി: ലോക പ്രമേഹരോഗ ദിനാചരണത്തിന്റെ ഭാഗമായി മാഹി ഡയഗ്നോസിസ് സെന്റര്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. മാഹി പൊലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സോമന്‍ പന്തക്കല്‍ അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് മുനീര്‍ , സി.കെ അനുരാജ്, സുനൈന സാലിഹ് എന്നിവര്‍ പ്രസംഗിച്ചു. ടാഗോര്‍ പാര്‍ക്ക്, മുണ്ടോക്ക് , നഗരസഭ ഓഫിസ് വഴി മെഡിക്കല്‍ സെന്ററില്‍ റാലി തിരിച്ചെത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *