തിലക് മെമ്മോറിയല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശിശുദിനാഘോഷം നടത്തി

തിലക് മെമ്മോറിയല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശിശുദിനാഘോഷം നടത്തി

മാഹി: തിലക് മെമ്മോറിയല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ കോളേജ് അസോസിയേറ്റ് പ്രൊഫ. ടി.വി ശ്രീകുമാര്‍ നെഹ്‌റു അനുസ്മരണം നടത്തി. ചടങ്ങില്‍ മാഹി റീജ്യണല്‍ അധ്യാപക അവാര്‍ഡ് ജേതാവ് കെ. അജിത് കുമാറിനെ മൊമെന്റോ നല്‍കി ആദരിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജഗ സത്യാനന്ദന്‍ , ഐ.എന്‍.ടി.യു.സി ദേശീയ സമിതിയംഗം ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനദാനം വിശിഷ്ട വ്യക്തികള്‍ നിര്‍വ്വഹിച്ചു. ഷാജു കാനത്തില്‍ സ്വാഗതവും പി പി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *