കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജിന്റെ സ്ഥാപക പ്രനിസിപ്പാളും ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്റേയും ചികിത്സയുടേയും പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഡോ. കെ.എസ് പ്രകാശത്തിന്റെ 30ാം ചരമവാര്‍ഷികവും തലമുറകളായി തുടരുന്ന ഹോമിയോപ്പതി ചികിത്സാ പാരമ്പര്യത്തിന്റെ 102ാം വാര്‍ഷികാഘോഷവും ഡോ. പ്രകാശം സ്മാരക അവാര്‍ഡ് ദാനവും ഡിസംബര്‍ 11 ഞായര്‍ രാവിലെ 10 മണിക്ക് അളകാപുരിയില്‍ നടക്കും. തലമുറയിലെ പ്രമുഖ ഡോക്ടര്‍മാരെ ബി.വേണുഗോപാല്‍ സ്മരിക്കും. ബിനോയ് വിശ്വം എം.പി ഉദ്ഘാടനവും അധ്യക്ഷതയും നിര്‍വഹിക്കും. ഡോ.കെ.എസ് പ്രാകാശം സ്മാരക ഗോള്‍ഡ് മെഡല്‍ പി.വി ഗംഗാധരന്‍ സമ്മാനിക്കും. കെ.എസ് രഞ്ജിത്ത് രചിച്ച കുടുംബ പാരമ്പപര്യത്തെപ്പറ്റിയിള്ള പുസ്തകം ഡോ.കെ.എസ് പ്രഭാതം പ്രകാശനം ചെയ്യും. വര്‍ത്തമാനകാലത്തില്‍ ഹോമിയോപ്പതി നേരിടുന്ന കടന്നുകയറ്റങ്ങളും അതിനെതിരേയുള്ള ചെറുത്ത് നില്‍പ്പുകളും എന്ന വിഷയത്തില്‍ ഡോ. പി സന്തോഷ്‌കുമാര്‍, ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. എം.ജി ഉമ്മന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പ്രൊഫ. ശോഭീന്ദ്രന്‍ സ്വാഗതവും ഡോ. പ്രിയലക്ഷ്മി പ്രകാശ് നന്ദിയും പറയും.