- പങ്കെടുക്കാന്‍ ഡി.എം.കെയും
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ ഇടതുമുന്നണിയുടെ രാജ്ഭവന്‍ ധര്‍ണ ഇന്ന്. ധര്‍ണ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ധര്‍ണ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ നേതാവ് തിരുച്ചി ശിവയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ധര്‍ണയില്‍ ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കും. മ്യൂസിയം പോലിസ് സ്റ്റേഷന് മുന്നില്‍ നിന്ന് രാവിലെ പത്തിന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങും. ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും ധര്‍ണയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണയില്‍ പങ്കെടുക്കേണ്ട എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് നടത്തുന്ന മാര്‍ച്ച് തടയണം എന്നാവശ്യപ്പെട്ടു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ച് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ഹരജിയിലെ ആരോപണം.