കോഴിക്കോട്: ആര്യവൈദ്യ വിലാസിനി വൈദ്യശാല കഴിഞ്ഞ നൂറു വര്‍ഷമായി കോഴിക്കോട് ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ആതുരാലയമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ആയുര്‍വേദം കേവലം ചികിത്സാ സമ്പ്രദായം മാത്രമല്ല. അത്
ജീവിത പദ്ധതി കൂടിയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ടി. പത്മനാഭന്‍ എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍,മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍, .എം.ഐ.എ ജനറല്‍ സെക്രട്ടറി ഡോ. അജിത്കുമാര്‍ കെ.സി,എ എ.എം.എം.ഒ.എ ജനറല്‍ സെക്രട്ടറി ഡോ. ടി.രാമനാഥന്‍ , ഡോ. മനോജ് കാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ആയുര്‍ശാസ്ത്രം സെമിനാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.