അഘോര 19ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും

അഘോര 19ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും

കോഴിക്കോട്: ആഫ്രീന്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അഘോര 19ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ പ്രഭന്‍ചന്ദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതുമുഖങ്ങള്‍ വേഷമിടുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി ട്രാന്‍സ് വുമണായ വര്‍ഷയാണ് നായക-നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മറ്റ് പ്രധാന വേഷങ്ങളില്‍ വിനോദ് കോവൂരും രമാദേവിയും വേഷമിടുന്നുണ്ട്. പുതുമുഖങ്ങളായ ഇസ്മയില്‍, സാദിഖ്, ഗ്ലോവിന്‍ ഐസക്, അഖില്‍ അശോക്, ബേബി ആഫ്രിന്‍ ചന്ദ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് പേരടിയും സംഗീത സംവിധാനം ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി, അനൂപ് നിരിചനും ആലാപനം ശ്രീകാന്ത് കൃഷ്ണമൂര്‍ത്തിയും ജ്യോതികൃഷ്ണയുമാണ്. സമകാലിക പ്രസക്തിയുള്ള ക്രൈംത്രില്ലറാണ് ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സിസിലി ജോര്‍ജ്, ഗ്ലോവില്‍ ഐസക്ക് എന്നിവരും വാര്‍ത്താസമ്മേളന്തതില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *