കോഴിക്കോട്: വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങേരി അഗ്രിഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു. അഗ്രിഫെസ്റ്റിന്റെ ഭാഗമായി സംഘാടക സമിതി ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ നികുതികാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കല്ലകശ്ശേരി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ. ജയന്‍, ട്രഷറര്‍ എം.ഉദയകുമാര്‍, വേങ്ങരി മാര്‍ക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്‌സ്, പി.എം പ്രജീഷ്, രാഗേഷ് ഗോപാല്‍, എം.അബ്ദുള്‍ ഗഫൂര്‍, പി.മുസ്തഫ, കെ.അജിത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. 10 ദിവസം നീളുന്ന അഗ്രി ഫെസ്റ്റില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. കന്നുകാലികള്‍, വളര്‍ത്തുമത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും. അഗ്രിഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. അമ്യൂസ്‌മെന്റ്പാര്‍ക്കുകള്‍, ഫുഡ്‌കോര്‍ട്ട്, പുഷ്പ-ഫല പ്രദര്‍ശനങ്ങളുമുണ്ടാകും. സ്റ്റാളുകള്‍ക്കായി 9495248121, 9847638866 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.