തൃശൂര്‍: കേരള വിധവ സംരക്ഷണ സമിതി തൃശൂര്‍ ചാപ്റ്റര്‍ പൂങ്കുന്നം ബ്രഹ്‌മാകുമാരീസ് സെന്ററില്‍ സംഘടിപ്പിച്ച വിധവ സംഗമവും കാരുണ്യസ്പര്‍ശവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്്ഘാടനം ചെയ്തു. വിവിധ് കേരള പ്രസിഡന്റ് എം.പി ക്ഷമാദേവി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യപ്രഭാഷണവും, ബ്രഹ്‌മാകുമാരി ബിന്ദു അനുഗ്രഹ പ്രഭാഷണവും നടത്തി. വിധവ ജനറല്‍ സെക്രട്ടറി കെ.പി വിലാസിനി, ടി.ആര്‍.രഞ്ജു, ശ്രീകേഷ് വെള്ളാനിക്കര, ശിഹാബ് അലി എന്നിവര്‍ പ്രസംഗിച്ചു.