നാദാപുരം: ഗ്രാമപഞ്ചായത്തിന്റേയും താലൂക്ക് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ 10ാം വാര്‍ഡിന്റെയും കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേയും പങ്കാളിത്തത്തോടെ ലോക പ്രമേഹ ദിനത്തില്‍ കല്ലാച്ചി മുതല്‍ പയന്തോങ്ങ് വരെ ബോധ വല്‍ക്കരണ റാലി സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, എന്നിവര്‍ വിവിധ പ്ലക്കാര്‍ഡുകള്‍ സഹിതം റാലിയില്‍ അണിനിരന്നു. റാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. മെമ്പര്‍ നിഷ മനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ കെ.ജമീല പ്രമേഹ ദിന സന്ദേശം നല്‍കി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.പ്രസാദ്, പി.കെ പ്രിജിത്, കെ.കെ കുഞ്ഞി മുഹമ്മദ്, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ് കോ-ഓര്‍ഡിനേറ്റര്‍ പി. ഫസല്‍ മാസ്റ്റര്‍, കരിമ്പില്‍ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ജെ.പി.എച്ച് മാരായ പി. അനില്‍ കുമാരി , കെ.എസ് സീന, എം.ടി അപര്‍ണ, എം.കെ രമ്യ, ടി. ഷൈമ, ടി.എസ് അനു എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.