ലഹരിവിരുദ്ധ ചിത്രരചനയും ബോധവല്‍ക്കരണവും

ലഹരിവിരുദ്ധ ചിത്രരചനയും ബോധവല്‍ക്കരണവും

മാഹി: ശിശുദിനത്തോടനുബന്ധിച്ച് ചാലക്കര അംബേദ്കര്‍ പബ്ലിക്ക് സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രരചനയും ബോധവല്‍ക്കരണവും ക്യാന്‍വാസില്‍ല്‍ ചിത്രം വരച്ച് ചിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഒട്ടേറെപ്പേര്‍ രചനയില്‍ പങ്കാളികളാവുകയും ക്യാന്‍വാസില്‍ കൈയ്യൊപ്പ് ചാര്‍ത്തുകയും ചെയ്തു. ബോധവല്‍ക്കരണ സെമിനാറില്‍ കെ.പി.ഉദയ പ്രകാശ് അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ കീഴന്തൂര്‍ പത്മനാഭന്‍, സത്യന്‍ കേളോത്ത്, പി.പി.ഇന്ദിര, കെ.വി ഹരീന്ദ്രന്‍, ടി.പി അജിതന്‍, ഒ.പി ഷൈജു സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *