മാഹി: ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരേ മയ്യഴിയില്‍ പ്രതിരോധ ശൃംഗല തീര്‍ത്തു. മയ്യഴിയുടെ തെക്കന്‍ അതിര്‍ത്തിയായ പൂഴിത്തല തൊട്ട് , വടക്കന്‍ അതിര്‍ത്തിയായ മാക്കുനി വരെ പ്രതിരോധ ശൃംഗലയൊരുക്കി. മയ്യഴി മേഖലയിലെ മുഴുവന്‍ രാഷ്ട്രീയ- സാംസ്കാരിക – സേവന സംഘടനകള്‍, മുഴുവന്‍ സര്‍ക്കാര്‍/സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍, യു.പി തലം തൊട്ടുള്ള വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശൃംഗലയില്‍ കണ്ണികളായി. സ്റ്റാച്യു സ്ക്വയറില്‍ ഉദ്ഘാടന ചടങ്ങ് നടന്നു. രമേശ് പറമ്പത്ത് എം.എല്‍.എ, റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവ്രാജ് മീണ, ആരോഗ്യ വകുപ്പ് ഡെ.ഡയറക്ടര്‍ ഡോ. കെ.വി പവിത്രന് എന്നിവര്‍ പങ്കെടുത്തു. മുഴുവന്‍ പേരും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.