തലശ്ശേരി: നഗരസഭാ സ്റ്റേഡിയത്തില്‍ പ്രഭാത സവാരിക്ക് നിശ്ചിത തുക വാങ്ങാനുള്ള തീരുമാനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ ഓട്ടം സിന്തറ്റിക് ട്രാക്കില്‍ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ആര്‍ ചിന്മയയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇംറാനു ,നിധിന്‍ കോമത്ത്, നിയോജക മണ്ഡലം ഭാരവാഹികളായ അര്‍ബാസ് , അഷറഫ് ,എന്‍. ദില്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. തീരുമാനം പിന്‍വലിക്കുകയും ലോങ് ജംപ് ട്രാക്കിലടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് പറഞ്ഞു. സുബീഷ് പന്ന്യനൂര്‍, ഗിജേഷ് ചൊക്ലി , ദില്‍ഷാദ് , ജിജേഷ് തലശ്ശേരി കയൂമ്, ഹൈമ തുടങ്ങിയവര്‍ പങ്കെടുത്തു.