മദ്യവും പുകയിലയും ലഹരി വസ്തുക്കളുടെ പട്ടികക്ക് പുറത്ത് നിര്‍ത്തിയ മയ്യഴി ഭരണകൂടത്തിനെതിരേ ജനശബ്ദം മാഹി

മദ്യവും പുകയിലയും ലഹരി വസ്തുക്കളുടെ പട്ടികക്ക് പുറത്ത് നിര്‍ത്തിയ മയ്യഴി ഭരണകൂടത്തിനെതിരേ ജനശബ്ദം മാഹി

മാഹി: ലഹരിവിമുക്ത മയ്യഴി എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യചങ്ങല തീര്‍ക്കുകയും, സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത ലഹരി വസ്തുക്കള്‍ക്കെതിരേ മാത്രം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്ത മയ്യഴി ഭരണകൂടത്തിന്റെ നടപടിയില്‍ ജനശബ്ദം മാഹി ശക്തമായി പ്രതിഷേധിച്ചു. കാന്‍സര്‍ രോഗത്തിന് പ്രധാന കാരണമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയ പുകയില ഉല്‍പ്പന്നങ്ങളും കരള്‍ രോഗകാരണമായ പലതരം മദ്യവും ലഹരി വസ്തുക്കളുടെ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് എങ്ങനെ മയ്യഴിയെ ലഹരി മുക്തമാക്കാനാവുമെന്ന് ജനശബ്ദം മാഹി പ്രസിഡന്റ് ചാലക്കര പുരുഷുവും, ആക്ടിങ്ങ് സെക്രട്ടറി സുരേഷ് പന്തക്കലും ചോദിച്ചു. ലഹരി എന്ന വാക്കിന്റെ നിര്‍വചനം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും, വരും തലമുറക്ക് തെറ്റായ സന്ദേശം നല്‍കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യത്തിന് ഹാനികരമെന്ന് സര്‍ക്കാര്‍ തന്നെ പരസ്യപ്പെടുത്തുന്ന ഇത്തരം ലഹരി വസ്തുക്കളെ എങ്ങനെയാണ് മയ്യഴി ഭരണകൂടം ലഹരി വസ്തുക്കളുടെ പട്ടികക്ക് പുറത്ത് നിര്‍ത്തിയതെന്ന് പ്രതിജ്ഞ ഏറ്റുചൊല്ലാന്‍ വിധിക്കപ്പെട്ട പൊതു സമുഹത്തോട് വ്യക്തമാക്കണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *