പുതുച്ചേരി സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടവുമായി മാഹി ടീം

പുതുച്ചേരി സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടവുമായി മാഹി ടീം

മാഹി: പുതുച്ചേരി സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാഹി ചാമ്പ്യന്‍മാരായി. പന്തക്കല്‍ ഐ.കെ കുമാരന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തിയ മാഹി ടീം ഫൈനലില്‍ സോണ്‍ 2 പുതുച്ചേരിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഹാട്രിക് കിരീടത്തില്‍ മുത്തമിട്ടത്. മാഹിക്ക് വേണ്ടി അഖിനേഷ് ഗോള്‍ സ്‌കോര്‍ ചെയ്തു. ടീമിന്റെ മുഖ്യ പരിശീലകന്‍ സലീം ,സഹ പരിശീലകന്‍ ശരണ്‍ മോഹന്‍, മാനേജര്‍ ഷാജി കെ.പി എന്നിവരാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *