നാലു പുസ്തകങ്ങള്‍ ഒന്നിച്ച് പ്രകാശനം ചെയ്ത് അനൂജാ നായര്‍

നാലു പുസ്തകങ്ങള്‍ ഒന്നിച്ച് പ്രകാശനം ചെയ്ത് അനൂജാ നായര്‍

ഷാര്‍ജ: അവള്‍ ഭാമ, പ്രാളയം എന്നീ മലയാള പുസ്തകങ്ങളും, Windows & Wine, The Perfect Man എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും അടക്കം നാല് പുസ്തകങ്ങള്‍ ഒരേ വേദിയില്‍ ഒരേ സമയം പ്രകാശനം ചെയ്തു കൊണ്ട് ഒരു അനൂജ നായര്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തിളങ്ങി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനൂജ നായര്‍ NTV യുടെ നല്ലൊരു അവതാരിക കൂടിയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മറ്റു രണ്ട് പുസ്തകങ്ങള്‍ കൂടി അനൂജയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഷാര്‍ജ പുസ്തകോത്സവ അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍, മിസ്സിസ് മോഹന്‍കുമാര്‍, NTV മനേജിങ് ഡയരക്ടര്‍ മാത്തുക്കുട്ടി, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മുന്‍ പ്രസിഡന്റ് അഡ്വ. ഇ.പി ജോണ്‍സണ്‍, തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും മറ്റ് നിരവധി പേരും വേദിയില്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *