ദേശ ശബ്ദം പബ്ലിക്കേഷന്‍സിന്റെ ഏഴ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ദേശ ശബ്ദം പബ്ലിക്കേഷന്‍സിന്റെ ഏഴ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മാഹി: വടകര ദേശ ശബ്ദം പബ്ലിക്കേഷന്‍സിന്റെ ഏഴ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേശശബ്ദം എഡിറ്റര്‍ അജിത കൃഷ്ണ മുക്കാളി അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഇ.വി വത്സന്‍ മാസ്റ്റര്‍ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. അടിയേരി ഗംഗാധരന്‍ മുഖ്യാതിഥിയായിരുന്നു. കെ.എസ്.ജയമോഹന്‍, വി.പി.പ്രമോദ്, കെ.ഇ സുലോചന, കെ.പി.ഹരികുമാര്‍ എന്നിവരെ ആദരിച്ചു. മാടമന ശ്രീരാമന്‍, രജനി മൊകേരി, വി.വി ഭരതന്‍, അശോക് കുമാര്‍, ചാലക്കര പുരുഷു, സുനില്‍ ബോസ്, അപ്പ .എ, എം.സന്തോഷ്, ഫൈസല്‍ സറീനാസ്, സുന്നില്‍ കുമാര്‍ എടേരിങ്കല്‍, ജലാലുദ്ദീന്‍ തൈക്കണ്ടി, സജിത് ബാബു ചോമ്പാല സംസാരിച്ചു. മഹിജ തോട്ടത്തില്‍ സ്വാഗതവും തിലോത്തമ മഠത്തില്‍ക്കളത്തില്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *