വടകര: ഭരണാധികാരി വര്‍ഗത്തിന്റെ നീതി നിഷേധത്തിനും ഫാസിസ്റ്റ് വാഴ്ചയ്ക്കുമെതിരേ പൊരുതി നിന്ന എഴുത്തുകാരനാണ് ടി.പി രാജീവനെന്ന് സംസ്‌കാരസാഹിതി സംസ്ഥാന ജന.സെക്രട്ടറി സുനില്‍ മടപ്പള്ളി പറഞ്ഞു. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സാമൂഹിക വിമര്‍ശനങ്ങള്‍ പ്രകടിപ്പിക്കുന്നതുമാണ് ടി.പി രാജീവന്റെ കവിതകള്‍. സ്ഥാനമാനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി സ്വന്തം നട്ടെല്ല് വളച്ചു കൊടുക്കാത്ത എഴുത്തുകാരുടെ കൂട്ടത്തിലാണ് ടി.പി.രാജീവന്റെ സ്ഥാനമെന്നും സുനില്‍ മടപ്പള്ളി പറഞ്ഞു. സംസ്‌കാരസാഹിതിയുടെ ആഭിമുഖ്യത്തില്‍ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. \
നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കല്ലറയില്‍ അധ്യക്ഷത വഹിച്ചു. കവയിത്രി ട്രീസ അനില്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. സി.വത്സലന്‍, കുട്ടികൃഷ്ണന്‍ നാരായണനഗരം, പുറന്തോടത്ത് സുകുമാരന്‍, വടകര ബാബു, വി.കെ.പ്രേമന്‍, അഡ്വ. സുരേഷ് കുളങ്ങരത്ത്, ബിജുല്‍ ആയാടത്തില്‍, ടി.പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, രഞ്ജിത്ത് കണ്ണോത്ത്, എം. പ്രഭുദാസ്, അരവിന്ദാക്ഷന്‍ പുത്തൂര്‍ , ഫസലു.ടി.പി, രാജന്‍ നാദാപുരം, പി.രജനി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ടി.പി രാജീവന്റെ കവിതകള്‍ ആലപിച്ചു.