ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം: പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം: പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

തലശ്ശേരി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133ാം ജന്മദിനത്തോടനുബന്ധിച്ച് ജവഹര്‍ കള്‍ച്ചറല്‍ ഫോറം-തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി സ്റ്റേഡിയം കോര്‍ണറിലെ നെഹ്‌റു സ്തൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ജവഹര്‍ കള്‍ച്ചറല്‍ ഫോറം-തലശ്ശേരിയുടെ ചെയര്‍മാന്‍ കെ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജന.സെക്രട്ടറി എം.വി സതീശന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ പി. വടക്കുമ്പാട്, പി.ഇമ്രാന്‍, വി.കെ.വി റഹീം, സുബൈര്‍ കെട്ടിനകം, കെ.പി ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *