‘ ജനകോടികളുടെ രാമചന്ദ്രന്‍’ പുസ്തകം പ്രകാശനം ചെയ്തു

‘ ജനകോടികളുടെ രാമചന്ദ്രന്‍’ പുസ്തകം പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രമുഖ വ്യവസായിയും അഭിനേതാവും നിര്‍മാതാവുമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ഓര്‍മകളിലൂടെ യു.എ.ഇലെ പല പ്രമുഖ വ്യക്തിത്വങ്ങളുടേയും കുറിപ്പുകള്‍ കോര്‍ത്തിണക്കി എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി തയ്യാറാക്കി, ലിപി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ‘ ജനകോടികളുടെ രാമചന്ദ്രന്‍’ എന്ന പുസ്തകം ഷാര്‍ജ അന്താരഷ്ട്ര പുസ്തകോത്സവത്തിലെ ഏഴാം നമ്പര്‍ ഹാളില്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ച് പ്രകാശനം ചെയ്തു.

മിമിക്രി കലാകാരനും അഭിനേതാവുമായ കോട്ടയം നസീര്‍ യു.എ.ഇലെ ബിസിനസുകാരനും ഐ.പി.എ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് അംഗവുമായ യൂനിസ് തണലിന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കൂടാതെ പുസ്തകത്തിന്റെ ആദ്യ പ്രതിയുടെ വിതരണം ഷാര്‍ജ പുസ്തകോത്സവ അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍, പാന്‍ ഗള്‍ഫ് മാനേജിങ് ഡയരക്ടര്‍ ബഷീര്‍ പാന്‍ ഗള്‍ഫിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെ.പി.കെ വേങ്ങര, പ്രസാധകന്‍ ലിപി അക്ബര്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *