ഷാര്‍ജ: ഇന്ത്യന്‍ പോപ് ഗായികയും, ഫിലിം ഫെയര്‍ അവാര്‍ഡ് ജേതാവുമായ ഉഷാ ഉതുപ്പിന് 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സ്വീകരണം നല്‍കി. ‘ Shrishti Jah in Conversation with Usha Uthup ‘ എന്ന് നാമകരണം ചെയ്യപ്പെട്ട പരിപാടിയില്‍ തന്റെ ജീവിതയാത്ര വിവരിച്ച് ഉഷാ ഉതുപ് ജനങ്ങളുമായി സംവദിച്ചു. നിരവധി ആളുകളാണ് ഉഷാ ഉതുപ്പുമായി സംവദിക്കാന്‍ ഇന്റലക്ച്ച്വല്‍ ഹാളില്‍ എത്തിച്ചേര്‍ന്നത്. എല്ലാവരുടേയും ചോദ്യത്തിന് വളരെ നര്‍മം കലര്‍ന്ന ശൈലിയില്‍ അവര്‍ മറുപടി നല്‍കി. സ്ത്രികള്‍ പീഡിതവര്‍ഗത്തിന്റെ പ്രതീകങ്ങളല്ലെന്നും നവോത്ഥാന ശില്‍പികളാണെന്നും അവര്‍ പറഞ്ഞു. ഉറച്ച നിശ്ചയദാര്‍ഢ്യവും നമ്മള്‍ നടക്കുന്ന വഴികളെക്കുറിച്ച് വളരെ നല്ല ബോധവുമുണ്ടെങ്കില്‍ ജിവിതത്തില്‍ ഏതൊരു പെണ്ണിനും വിജയിച്ചു കയറാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.