സൗജന്യ ആയുര്‍വേദ ഫിസിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: കേരളത്തിന്റെ ആയുര്‍വേദം ലോകോത്തരമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ലയണ്‍സ് ക്ലബ് ഓഫ് കോഴിക്കോട് ഫറോക്കും ബിച്ച് കൂട്ടായ്മയും ഫോക്കസ് ആയുര്‍വേദ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ ആയുര്‍വേദ ഫിസിയോ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാര്‍ശ്വ ഫലമില്ലാത്ത ചികിത്സാ രീതിയായ ആയുര്‍വേദത്തെ ഒരിക്കലും നമുക്ക് മാറ്റി നിര്‍ത്താന്‍ കഴിയില്ല. പൂര്‍വികരാല്‍ കൈമാറിവന്ന പാരമ്പര്യ ചികിത്സയായ ആയുര്‍വേദത്തെ അതുകൊണ്ട് തന്നെ അന്താരാഷ്ട തലത്തില്‍ പരിപോഷിപ്പിക്കേണ്ടതുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോഴും കേരളത്തിന്റെ ആയുര്‍വേദമാണ് അവിടെ ഉയര്‍ന്ന് കേള്‍ക്കുക. ബീച്ച് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലയണ്‍സ് ക്ലബ് ഓഫ് കോഴിക്കോട് ഫറോക്ക് പ്രസിഡന്റ് റീജ ഗുപ്ത അധ്യക്ഷത വഹിച്ചു. റിട്ട.കസ്റ്റംസ് അസി. കമ്മീഷണര്‍ പി.എന്‍ റഷീദ് അലി മുഖ്യതിഥിയായി. ഫോക്കസ് മാനേജിങ് ഡയരക്ടര്‍ ടി.സി മുഹമ്മദ് മുനവര്‍, കെ.പി.എം മുസക്കോയ, മുസ്ഥഫ കുഞ്ഞിത്താന്‍ , ബാബു കെന്‍സ , എന്‍.സി.കെ അബൂബക്കര്‍ , നജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.മുഹമ്മദ് മുബഷീര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ മുഹമ്മദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു.