മാഹി: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഹരിതാഭവും അവിസ്മരണീയവുമായ വിസ്മയ മുഹൂര്‍ത്തങ്ങള്‍ നൂറ് കാന്‍വാസുകളില്‍ സന്നിവേശിപ്പിച്ച്, പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി മലയാള കലാഗ്രാമത്തിലെ എം.വി.ദേവന്‍ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച എട്ട് ദിവസം നീണ്ടു നിന്ന ‘കാടകം ‘ വന്യജീവി പ്രദര്‍ശനം സമാപിച്ചു. എഴുത്തിലും കലകളിലും ആത്മസമര്‍പ്പണം നടത്തുന്നവര്‍ക്കേ ആസ്വാദക മാനസങ്ങളില്‍ ഇടംപിടിക്കാനാവുകയുള്ളൂവെന്ന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. എം.ഹരീന്ദ്രന്‍, ഡോ. എ.പി ശ്രീധരന്‍, സജിത്ത് നാരായണന്‍, വി.കെ വിജയന്‍, അസീസ് മാഹി സംസാരിച്ചു.