അധികാരം കൈയ്യിലൊതുക്കാന്‍ കലയെ ഉപയോഗിക്കരുത് : മേയര്‍ ബീന ഫിലിപ്പ്

അധികാരം കൈയ്യിലൊതുക്കാന്‍ കലയെ ഉപയോഗിക്കരുത് : മേയര്‍ ബീന ഫിലിപ്പ്

ഏതം സിനിമ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോട് സ്വീകരണം നല്‍കി

 

കോഴിക്കോട്: അധികാരം കൈയ്യിലൊതുക്കാന്‍ കലയെ ഉപയോഗിക്കരുതെന്ന് മേയര്‍ ബീന ഫിലിപ്പ്. മലയാള ചലച്ചിത്ര കാണികള്‍ (മക്കള്‍) സംഘടനയുടെ ആഭിമുഖ്യത്തില്‍ ‘ഏതം’ ചിത്രത്തിന്റെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍. നല്ല സിനിമകള്‍ കാണുന്തോറും നല്ല സിനിമ കാണാനുള്ള താല്‍പ്പര്യം വര്‍ധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഉപഹാര സമര്‍പ്പണവും മേയര്‍ നിര്‍വ്വഹിച്ചു. മക്കള്‍ പ്രസിഡന്റ് ഷെവലിയര്‍ സി. ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി.വി ഗംഗാധരന്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജീവസുറ്റ കേരളത്തനിമയുളള കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍ പുതിയ സംവിധായകര്‍ സൃഷ്ടിക്കണമെന്ന് പി.വി ഗംഗാധരന്‍ പറഞ്ഞു.

നടന്‍ ഹരിത്ത്, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര, പശ്ചാത്തല സംഗീത സംവിധായകന്‍ ഡൊമനിക്ക് മാര്‍ട്ടിന്‍, ഗാനരചയിതാവ് ശിവദാസ് പുറമേരി, ചിത്ര സംയോജകന്‍ വിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. പി.ആര്‍ നാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഛായാഗ്രാഹകന്‍ എം. വേണുഗോപാല്‍, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസി, കെ.ജയേന്ദ്രന്‍, പി.ഐ അജയന്‍ , എം. അഞ്ജു എന്നിവര്‍ സംസാരിച്ചു. പി.പ്രേം ചന്ദ് സ്വാഗതവും മക്കള്‍ സെക്രട്ടറി ടി.പി വാസു നന്ദിയും പറഞ്ഞ

Share

Leave a Reply

Your email address will not be published. Required fields are marked *