അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു; ജന്മദിനത്തില്‍ നെഹ്‌റുവിന് ആദരമര്‍പ്പിച്ച് നരേന്ദ്രമോദി

അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു; ജന്മദിനത്തില്‍ നെഹ്‌റുവിന് ആദരമര്‍പ്പിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നല്‍കിയ സംഭവനകളെ സ്മരിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധി, രാജ്‌നാഥ് സിങ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ് തുടങ്ങി നിരവധി പ്രമുഖ നേതാക്കളെല്ലാം നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ചു. 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് നെഹ്‌റു ജനിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *