കോഴിക്കോട്: യുവതരംഗ്, ക്ലിജോ (ഗവ: ലോ കോളേജ്), യോദ്ധാവ് (കേരള പോലീസ് ), വിമുക്തി (എക്സൈസ് വകുപ്പ്), ഗവ. എന്‍ജിനീയറിംങ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ (രണ്ടാംഘട്ടം) ഭാഗമായി വിളംബര ജാഥ നാളെ ഉച്ചക്ക് 2:45 ന് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് സമീപത്ത് ആരംഭിച്ച് കുറ്റിച്ചിറയില്‍ സമാപിക്കും. 45 ദിവസം നീണ്ട് നില്ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം വൈകീട്ട് നാല് മണിക്ക് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജില്‍ എം.കെ രാഘവന് എം.പി നിര്‍വഹിക്കും. നടന് അഡ്വ. ഷുക്കൂര്‍ കാഞ്ഞങ്ങാട് മുഖ്യാതിഥിയാകും. പി. ബിജുരാജ് (അസി. കമ്മീഷണര്‍ ഓഫ് പോലിസ്, കോഴിക്കോട് ടൗണ്‍) വിശിഷ്ടാതിഥിയായും പങ്കെടുക്കും. യുവതരംഗ് പ്രസിഡന്റ് എ.വി. റഷീദലി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. മൊയ്തീന്‍കോയ (കൗണ്‍സിലര്‍), ഡോ: എന്‍. കൃഷ്ണ കുമാര്‍ (പ്രിന്‍സിപ്പാള്‍, ഗവ. ലോ കോളേജ്), ഡോ. വി. അന്‍സു (അസി. പ്രോഫ. ഗവ. എഞ്ചിനീയറിംഗ് കോളേജ്), എന്‍. ജലാലുദ്ദീന്‍ (സിവില്‍ എക്സൈസ് ഓഫിസര്‍), അഞ്ജലി പി.നായര്‍ (ഫാക്കല്‍റ്റി – അസി.പ്രൊഫ ഗവ. ലോ കോളേജ്), ബി.വി. മുഹമ്മദ് അശ്റഫ് (ജനറല്‍ സെക്രട്ടറി, യുവതരംഗ്) എന്നിവര്‍ സംസാരിക്കും. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഒന്നാംഘട്ട പരിപാടിയില്‍ യുവതരംഗും ലോ കോളേജ് വിദ്യാര്‍ഥി – അധ്യാപക കൂട്ടായ്മയായ ക്ലിജോയും ചേര്‍ന്ന് കഴിഞ്ഞ മേയ് മാസത്തില്‍ തെക്കെപ്പുറത്തെ റസിഡന്റസ് ഏരിയകളില്‍ നടത്തിയ വീടുവീടാന്തര ബോധവല്‍ക്കരണ പരിപാടിയും ക്ലാസും നടത്തിയിരുന്നു.