തലശ്ശേരി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി

തലശ്ശേരി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി

തലശ്ശേരി: നവീകരിച്ച വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം നഗരസഭക്ക് കൈമാറണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 150 വര്‍ഷം പൂത്തിയാക്കിയ സ്റ്റേഡിയത്തിന് നിരവധി ചരിത്ര പ്രാധാന്യങ്ങളുണ്ട്. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളും ഉന്നത ഭരണാധികളു നിരവധി പരിപാടികള്‍ക്ക് സാക്ഷ്യംവഹിച്ചതാണ് സ്റ്റേഡിയം. പഴയ കാലഘട്ടം മുതല്‍ രേഖകളില്‍ തലശ്ശേരി സ്റ്റേഡിയമെന്നാണുള്ളത്. ഇപ്പോള്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയായ സ്റ്റേഡിയം ചില തല്‍പരകക്ഷികളുടെ താല്‍പര്യത്തിനനുസരിച്ച് ഒരുസ്പോര്‍ട്സ് സംഘടനയ്ക്ക് നടത്തിപ്പിനായി നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതു വഴി നഗരസഭയുടെ ഉടമസ്ഥാവകാശം തടസപ്പെടും. നല്ല രീതിയില്‍ സംഘടനയ്ക്ക് സ്റ്റേഡിയത്തെ മുന്നോട്ടു നയിക്കാന്‍ കഴിയില്ലെന്നും സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്നു നേതാക്കളായ കെ.എ ലത്തീഫ്, സി.ടി സജിത്ത്, വി.സി പ്രസാദ്, എം.പി അരവിന്ദാക്ഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *