കാലാവസ്ഥാ ഉച്ചകോടി പ്രഹസനമാക്കരുത്: പ്രൊഫ. ശോഭീന്ദ്രന്‍

കാലാവസ്ഥാ ഉച്ചകോടി പ്രഹസനമാക്കരുത്: പ്രൊഫ. ശോഭീന്ദ്രന്‍

കോഴിക്കോട്: ഈജിപ്റ്റില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവും
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും കുറയ്ക്കുന്നതിനുതകുന്ന ശക്തമായ തീരുമാനങ്ങള്‍ എടുക്കണമെന്നും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് താപ വര്‍ധനവ് കുറയ്ക്കുന്നതിന് നടപടി വേണമെന്നും പ്രകൃതിയെയും ജൈവ വൈവിധ്യത്തെയും കണക്കിലെടുത്ത് മാത്രമെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പാടുള്ളൂവെന്നും പ്രൊഫ. ശോഭീന്ദ്രന്‍ ആവശ്യപ്പെട്ടു.

സൗത്ത് ഏഷ്യ പ്യൂപ്പിള്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസിന്റെ ആഭുഖ്യത്തില്‍ നടന്ന പാരിസ്ഥിതി പ്രവര്‍ത്തകരുടെ കാലാവസ്ഥാ നടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ന് ശേഷം കല്‍ക്കരി ഇന്ധനങ്ങളുടെ ഉപഭോഗം അവസാനിപ്പിച്ച് അവ പ്രകൃതി വിഭവമായി സരക്ഷിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ കേരള മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ ചെറുവത്ത്, പ്രിയേഷ്,പി.കെ, തല്‍ഹത്ത് വെള്ളയില്‍, ശ്രീധരന്‍ എലത്തൂര്‍, സലിം, റഹിം കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *