മാഹി: പ്രദര്‍ശന ചിത്രങ്ങളുടെ വ്യതിരിക്തത കൊണ്ട് മലയാള കലാഗ്രാമത്തിലെ എം.വി.ദേവന്‍ ആര്‍ട്ട് ഗാലറിയെ ‘കാടക’ മാക്കി മാറ്റിയ ‘കാടിന്റെ നിറങ്ങള്‍’ എന്ന വന ചിത്രപ്രദര്‍ശനം ഇന്ന് വൈകീട്ടോടെ അവസാനിക്കാനിരിക്കെ, രണ്ടര ഡസനിലേറെ ചിത്രങ്ങളാണ് വിറ്റുപോയത്. ഈ തുകയത്രയും മലബാര്‍ കാന്‍സര്‍ സെന്ററിലെ ശിശു വിഭാഗത്തിന് കൈമാറും. ആബിസ് പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫര്‍ അസീസ് മാഹിയുടെ ചിത്രങ്ങള്‍ വാങ്ങാന്‍ സമൂഹത്തിന്റെ നാനാ വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമല്ല, വിദ്യാര്‍ഥികളും മുന്നോട്ടുവന്നു. പിന്നിട്ട ഏഴ് ദിവസങ്ങളില്‍ പ്രദര്‍ശനവും, ദിവസേന രാവിലേയും വൈകീട്ടും നടന്ന അനുബന്ധ പരിപാടികളിലും പങ്കെടുത്ത ആസ്വാദകബാഹുല്യം കലാഗ്രാമത്തില്‍ ചരിത്രമായി മാറുകയായിരുന്നു.