കോഴിക്കോട്: 22ാമത് ഫിഫ ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനായി ‘Now is all ” for the world” എന്ന മുദ്രാവാക്യവുമായി വരവേല്‍ക്കാനൊരുങ്ങുകയാണ് നാടെങ്ങും. ഇതിനോടനുബന്ധിച്ച് എം.ഇ.എസ് യൂത്ത് വിങ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റയുടേയും നേതൃത്വത്തില്‍ നാളെ ഉച്ചക്ക് മൂന്ന് മണി മുതല്‍ കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ വച്ച് വൈവിധ്യങ്ങളായ ഖത്തര്‍ ഫിയസ്റ്റ സംഘടിപ്പിക്കും. ഓപ്പണ്‍ ഫുട്‌ബോള്‍ ക്വിസ്, കിക്കും ഗോള്‍ കീപ്പറും (പെനാല്‍റ്റി ഷൂട്ട് ഔട്ട്), മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള ആദരം, ഞാന്‍ കണ്ട ലോകകപ്പ് ഫുട്‌ബോള്‍: അനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. ഡോ. പി.എ ഫസല്‍ ഗഫൂര്‍, ഭാസി മലാപ്പറമ്പ്, കമാല്‍ വരദൂര്‍, മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാ-കായിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ അതിഥികളായും അവതാരകരായും പങ്കെടുക്കും. വിവിധ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.ഹമീദ് ഫസല്‍, എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡന്റ് ഹാഷിം കടാക്കാലകം, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ആര്‍.കെ ഷാഫി, ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി ഷാഫി പുല്‍പാറ, താലൂക്ക് എം.ഇ.എസ് സെക്രട്ടറി അഡ്വ.ഷമീം പക്‌സാന്‍ പങ്കെടുത്തു.